കാഞ്ഞങ്ങാട് : നിസ്കാരത്തിന്പള്ളിയിൽ എത്തിയ ആളുടെ മൂന്ന് ലക്ഷം രൂപ വില വരുന്ന വാച്ച് മോഷണം പോയതായി പരാതി. ചെമ്പിരിക്ക ജുമാ മസ്ജിദിൽ നിന്നുമാണ് മോഷണം പോയത്. കാസർകോട് പുതിയതുരുത്തിയോടിലെ നദീംഅബ്ദുൾ റഹ്മാൻെറ 35 വാച്ചാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി 8 ന് അംഗശുദ്ധിയെടുക്കാൻ അഴിച്ചു വെച്ചിടത്ത് നിന്നുമാണ് മോഷണം പോയത്. ഒമേഗ കമ്പനിയുടെ വാച്ചാണ് മോഷണം പോയത്. പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments