കാഞ്ഞങ്ങാട് :അലാമിപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. പുതിയ ബസ് സ്റ്റാൻ്റിന് സമീപം ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. കൊവ്വൽ പള്ളിയിൽ ഹോട്ടൽ നടത്തുന്ന നീലേശ്വരം നെടുങ്കണ്ടത്തെ മുഹമ്മദിൻ്റെ കാറിനാണ് നടുറോഡിൽ തീ പിടിച്ചത്. പുതിയ കോട്ടമാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി കൊവ്വൽ പള്ളിയിലേക്ക് പോവുകയായിരുന്നു. പുക ഉയരുന്നത് കണ്ട് പെട്ടന്ന് പുറത്തിറങ്ങിയതിനാൽ മുഹമ്മദ് രക്ഷപ്പെട്ടു. കാർ പൂർണമായും കത്തി നശിച്ചു. കാഞ്ഞങ്ങാട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. ഗതാഗത സ്തംഭനമുണ്ടായെങ്കിലും ഹോം ഗാർഡുകളെത്തി നിയന്ത്രിച്ചു.
0 Comments