Ticker

6/recent/ticker-posts

മനുഷ്യ- വന്യജീവി സംഘർഷം ഒഴിവാക്കാൻ ജാഗ്രത സമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട്: ഈസ്റ്റ് എളേരി പഞ്ചായത്തിൽ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി വനം- വന്യജീവി വകുപ്പ് കാഞ്ഞങ്ങാട് റെയിഞ്ച് ഭീമനടി സെക്ഷൻ പരിധിയിൽ വിവിധ വകുപ്പുകളെയും ജനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് ജന ജാഗ്രതാ സമിതിയോഗം ഈസ്റ്റ് എളേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ച യോഗത്തിൽഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ വിഷയം അവതരിപ്പിച്ചു. മിഷൻ ഫെൻസിങിൻ്റെ ഭാഗമായി മീനഞ്ചേരി - വായിക്കാനം 3 കിലോമീറ്റർ സൗരോർജ തൂക്കു വേലി പ്രവൃത്തി പൂർത്തീകരിച്ച് ഈ മാസം ചാർജ് ചെയ്യാൻ സാധിക്കുമെന്നും പാലാവയൽ ഭാഗത്ത് നിലവിലുള്ള സൗരോർജ വേലി മിഷൻ ഫെൻസിംഗിൻ്റെ ഭാഗമായി അറ്റകുറ്റപണി നടത്തി കാര്യക്ഷമമാക്കുമെന്നും റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. 

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ വന്യ ജീവി ആക്രമണം ചെറുക്കാനുള്ള വിവിധ ദൗത്യംങ്ങളെ പറ്റിയും മിഷൻ ഫെൻസിങ്, മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ, മിഷൻ പി ആർ ടി എന്നിവയെപ്പറ്റിയും റേഞ്ച് ഫോറസ്റ്റ് ഓഫീസർ യോഗത്തിൽ അറിയിച്ചു. വന്യ ജീവി സംഘർഷം ഒരു പ്രത്യേക ദുരന്തം ആയതിനാൽ എല്ലാ ഡിപ്പാർട്ട്മെൻ്റ്കളും ഇത് നേരിടാൻ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മീനഞ്ചേരി ബാവിക്കാനം ഫെൻസിങ് പ്രവർത്തക്ഷമമാകുന്നതോടെ ആ ഭാഗത്തുള്ള വന്യജീവി ശല്യം ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. ഈ ഫെൻസിങ് കൃത്യമായി പാരിപാലിക്കുന്നതിനായി മൂന്ന് പേരെ നിയോഗിക്കുമെന്നും അവർക്ക് ഹോണറേറിയം ആയി ഒരു തുക പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒരു വർഷത്തേക്ക് വിലയിരുത്തിയിട്ടുണ്ട് എന്നും പരിപാലനം കൃത്യമാണെന്ന് പഞ്ചായത്ത് തന്നെ നീരീക്ഷിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ജോസഫ് മുത്തോലി അറിയിച്ചു. വന്യജീവി സംഘർഷ ലഘുക്കരണത്തിന് എല്ലാവിധ സഹായസഹകരങ്ങൾ പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിന് ഉണ്ടാവുമെന്ന് പ്രസിഡൻ്റ് അറിയിച്ചു. വന്യജീവി ശല്യം മൂലമുണ്ടാകുന്ന കൃഷിനാശം ചെറുക്കാൻ കുറഞ്ഞ ചെലവിൽ ക്രോപ് ഇൻഷുറൻസ് സ്കീം കൃഷി വകുപ്പിൽ നിന്നും ലഭ്യമാണെന്ന് അസിസ്റ്റൻറ് അഗ്രികൾച്ചറൽ ഓഫീസർ ജയപ്രകാശ് അറിയിച്ചു. പന്നി, ആന എന്നിവയെ കൂടാതെ കുരങ്ങ്,മയിൽ എന്നിവയും വലിയ തോതിൽ നാശനഷ്ടം സൃഷ്ടിക്കുന്നു എന്ന് കർഷകപ്രതിനിധികൾ അറിയിച്ചു. കൃഷിയ്ക്ക് ദോഷം സൃഷ്ടിക്കുന്ന പന്നിയെ വെടിവെച്ച് കൊല്ലുവാൻ നിലവിൽ ഷൂട്ടർമാർക്ക് പഞ്ചായത്ത് വഴി അനുമതി നൽകാമെന്നും ഷൂട്ടർമാരുടെ എംപാനെൽ ലിസ്റ്റ് ഡിവിഷനിൽ നിന്നും ലഭ്യമാക്കുമെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ യോഗത്തിൽ അറിയിച്ചു. കുരങ്ങിനെ കൂട് വച്ച് പിടിക്കാൻ ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ്റെ പെർമിഷൻ ആവശ്യമാണെന്നും എണ്ണം നിയന്ത്രിക്കുവാൻ വനം വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട് . റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് കുത്തിയതോട്ടിൽ, ഏഴാം വാർഡ് മെമ്പർ പ്രശാന്ത് സെബാസ്റ്റ്യൻ, ഹെൽത്ത് ഇൻസ്പെക്ടർ സ്റ്റാൻലി , സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രശാന്ത് കണ്ടത്തിൽ , ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ബാബു , അസിസ്റ്റൻറ് അഗ്രികൾച്ചറൽ ഓഫീസർ ജയപ്രകാശ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സനിൽ , കർഷക പ്രതിനിധികൾ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അപർണ ചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ബീറ്റ് ഫോറസ്റ്റ് ഓഫീസർ യദുകൃഷ്ണൻ യോഗത്തിൽ നന്ദി രേഖപ്പെടുത്തി.







Reactions

Post a Comment

0 Comments