കാഞ്ഞങ്ങാട് :സ്ത്രീകളിൽ നിന്നും ഉൾപ്പെടെ എട്ട് പേരിൽ നിന്നും പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്തു വെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. പാണത്തൂർ ബാപ്പും കയത്തെ ബിജു പൗലോസ്, ഭാര്യ സ്മിത ബിജു എന്നിവർക്കെതിരെയാണ് കേസ്. ചിറങ്കടവ് പള്ളിക്കാലിലെ ഷൈലജ രാജൻ്റെ 53 പരാതിയിലാണ് കേസ്. ഷൈലജ അടക്കമുള്ള നാല് സ്ത്രീകൾക്ക് ഉൾപെടെയാണ് പണം ലഭിക്കാനുള്ളത്. 2015 ൽ ചിട്ടിയിൽ ചേർന്ന് നൽകിയ 490000 രൂപയും കടമായി നൽകിയ 6 70000 രൂപ തിരികെ ലഭിക്കാനുണ്ടെന്നാണ് പരാതി. എഗ്രിമെൻ്റിലെ വ്യവസ്ഥ പാലിക്കാതെയും മൂന്ന് ചെക്കുകൾ നൽകിയും പറ്റിച്ചെന്നാണ് പരാതി.
0 Comments