Ticker

6/recent/ticker-posts

വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയതുൾപ്പെടെ നിരവധി കേസുകൾ യുവാവിനെതിരെ കാപ്പ ചുമത്തി

കാഞ്ഞങ്ങാട് :വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയ കേസുൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ 
കാപ്പ ചുമത്തി.
 നിരവധി ലഹരി കേസുകളിലും പൊലിസിനെ ആക്രമിച്ച കേസിലും പ്രതിയായ കളനാട് സ്വദേശി സമീറിന് 34 എതിരെയാണ് കാപ്പ ചുമത്തിയത്.
2022 മുതൽ 2025  വരെ നിരവധി നിരോധിത ലഹരി ഉപയോഗവും, വിൽപ്പനയിലും ഏർപ്പെടുകയും ചെയ്തു.  2022 ൽ  ഹോസ്ദുർഗ്, അമ്പലത്തറ പൊലീസ് സ്റ്റേഷനുകളിലും 2023 ൽ ഹോസ്ദുർഗ്, ബേക്കൽ പൊലീസ് സ്റ്റേഷനുകളിലും, 2024 ബേക്കൽ , മേൽപറമ്പ് പൊലീസ് സ്റ്റേഷനുകളിലും ലഹരി ഉപയോഗം, വിൽപ്പന നടത്തിയ കേസുകളിൽ പ്രതിയാണ്. 2025 ൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ കേസിലും പ്രതിയായി. ഈ കേസിൽ പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ പോലീസിനെ ആക്രമിക്കുകയും ഒരു പൊലീസുകാരനെ  പരിക്കേൽപ്പിക്കുകയും ചെയ്തതിന് മേൽപറമ്പ് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
 ജില്ലാ പൊലീസ് മേധാവി ആയിരുന്ന ഡി. ശില്പയുടെ റിപോർട്ടിൽ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 
Reactions

Post a Comment

0 Comments