കാഞ്ഞങ്ങാട് :ബേക്കൽ കോട്ടക്ക് സമീപം സ്ഥിതി ചെയ്യുന്ന ബേക്കൽ ഹൈദ്രോസ് ജമാഅത്ത് പള്ളിയിൽ നടത്തപ്പെടുന്ന ഉറൂസും , തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മുഖ്യപ്രാണ ക്ഷേത്രത്തിൽ നടത്തപ്പെടുന്ന ഉത്സവവും മതസൗഹാർദ്ദത്തിന് മാതൃകയാക്കാം. ഏപ്രിൽ 10 മുതൽ ആരംഭിക്കുന്ന ഉറൂസ് പരിപാടിക്കൊപ്പം ഉൽസവ പരിപാടികൾക്കും തുടക്കം കുറിക്കുന്നുണ്ട്. ദിവസങ്ങളോളം നീണ്ട് നിൽക്കുന്ന രണ്ട് പരിപാടികളുടെയും പ്രചരണ പരിപാടിയിൽ നാട് ഒന്നിച്ചു. രണ്ട് പരിപാടികളുടെയും കമാനങ്ങൾ ഒരേ ഫ്രൈമിൽ നിർമ്മിച്ച് സ്ഥാപിച്ചു കഴിഞ്ഞു. മറ്റ് പ്രചരണ പരിപാടികളും ഒപ്പം നടക്കുന്നു പരസ്പര സഹകരണത്തോടെ സൗഹാർദ്ധപരമായി പരിപാടി കെങ്കേമമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. പരിപാടികളുടെ ഭാഗമായി സ്വാഗതമൊതുന്ന കമാനങ്ങളും തോരണങ്ങളും രണ്ട് കമ്മിറ്റികളും സംയുക്തമായാണ് ഒരുക്കിയത്. രണ്ട് പരിപാടികളിലും ജമാഅത്ത് കമ്മിറ്റി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പരസ്പര സന്ദർശനവും നടക്കാറുണ്ട്.
0 Comments