Ticker

6/recent/ticker-posts

അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ഉൽസവ കമ്മിറ്റിക്കെതിരെ പൊലീസ് കേസ്

കാസർകോട് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് മധൂർ ക്ഷേത്ര ഉത്സവ കമ്മിറ്റിക്കെതിരെ പൊലീസ് കേസെടുത്തു. 
വിദ്യാനഗർ പൊലീസാണ്  കേസെടുത്തത്. 
ഏപ്രിൽ അഞ്ചിന് രാത്രി 11.30മണിയോടെ മധൂർ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിനു സമീപത്തായിരുന്നു വെടിക്കെട്ട് നടത്തിയത്.
അഷ്ടബന്ധ ബ്രഹ്‌മകലശോത്സവത്തിൻ്റെയും മൂഡപ്പ സേവയുടെയും ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു വെടിക്കെട്ട്'
ഉത്സവം കാണാൻ വന്ന പൊതുജനങ്ങൾക്കും മറ്റും അപകടം ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിൽ യാതൊരു അനുമതിയും ഇല്ലാതെ സ്ഫോടക ഇനത്തിൽപ്പെട്ട പടക്കങ്ങൾ ഉപയോഗിച്ച് വെടിക്കെട്ട് ഡിസ്പ്ലേ നടത്തിയെന്നാണ് കേസ്
സ്ഫോടക വസ്‌തു നിയമ പ്രകാരമാണ് കേസ്.
Reactions

Post a Comment

0 Comments