കാസർകോട്:റോഡ് മുറിച്ചു കടക്കുകയായിരുന്ന ആൾ കാറിടിച്ച് മരിച്ചു. അപകടമുണ്ടാക്കിയ കാർ ദുബായ് റജിസ്ട്രേഷനിലുള്ള മറ്റൊരു കാറിലുമിടിച്ചു. ബേള ഉള്ളോടിയിലെ കൃഷ്ണ അപ്പ ഷെട്ടിയുടെ മകൻ ഗോപാല 60 ആണ് മരിച്ചത്. വിഷ്ണുമൂർത്തി നഗറിൽ ഇന്നലെ രാത്രി 8.30 നാണ് അപകടം. ബദിയഡുക്ക ഭാഗത്ത് നിന്നും കുമ്പള ഭാഗത്തേക്ക് ഓടിച്ചു വന്ന കാർ ഗോപാലയെ ഇടിച്ച് അതേ ദിശയിൽ നിന്നും ഓടിച്ചു വന്ന ദുബായ് റജിസ്ട്രേഷൻ കാറിലുമിടിച്ചു. ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രണ്ട് കാറുകളുടെയും ഡ്രൈവർമാർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.
0 Comments