കാസർകോട്:പൊലീസ് വാഹനം കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തു. കുമ്പള നാരായണമംഗലത്തെ കെ.ബിനീ ഷിനെ 28യാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. കറന്തക്കാട് പെട്രോൾ പമ്പിനടുത്തുവെച്ചാണ് പിടികൂടിയത്. പൊലീസ് വാഹനം കണ്ട് പരുങ്ങിയ യുവാവ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. യുവാവിന്റെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും 10 ഗ്രാം എം.ഡി.എം എ കണ്ടെടുത്തു.
0 Comments