Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടേക്ക് വന്ന യുവതിയെ കാണാതായി മൊബൈൽ ഫോൺ വീട്ടിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടേക്ക് വന്ന മാണിക്കോത്ത് സ്വദേശിനിയായ യുവതിയെ കാണാതായി. യുവതിയുടെ മൊബൈൽ ഫോൺ വീട്ടിൽ കണ്ടെത്തി. അജാനൂർ മാണിക്കോത്തെ നിയാസിൻ്റെ ഭാര്യ തസ്ലീമ 28യെയാണ് കാണാതായത്. ഇന്നലെ ഉച്ചക്ക് 2 മണിക്ക് കാഞ്ഞങ്ങാട്ടേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിലേക്ക് പോയത്. 2 ഉം അഞ്ചും വയസുള്ള മക്കളെ വീട്ടിലാക്കിയ ശേഷമാണ് പോയത്. പിന്നീട് ഒരു വിവരവുമില്ല. ഫോൺ കൊണ്ട് പോകാത്തതിനാൽ വിവരമൊന്നും ലഭ്യമായിട്ടില്ല. സഹോദരൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments