വന്നതിന് പിന്നാലെ വെൽഡിംഗ് ഷോപ്പുടമയെ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ വാവടുക്കത്തെ നാരായണൻ്റെ മകൻ സതാ ശിവൻ എന്ന മണി 49 യെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകുന്നേരം വീട്ടിലെ കിടപ്പ് മുറിയിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് രക്ഷപ്പെടുത്തി കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. രാത്രി മരിച്ചു. ഒരു മാസം മുൻപ് സതാ ശിവനെ താന്നിയടിയിൽ വെച്ച് ബേക്കൽ പൊലീസ് ഇരുചക്ര വാഹനം ഓടിക്കവെ പിടികൂടിയിരുന്നു. മദ്യപിച്ചതായി കാണിച്ച് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസിൽ 16000 രൂപ പിഴയടക്കാൻ രണ്ട് ദിവസം മുൻപ് സമൻസ് ലഭിച്ചു. ഇതിന് ശേഷം ഇദ്ദേഹം മനോവിഷമത്തിലായിരുന്നുവെന്ന് പറയുന്നു. പിഴയടക്കാൻ പണമില്ലാത്തതിൻ്റെ ബുദ്ധിമുട്ട് നാട്ടുകാരിൽ ചിലരോട് പങ്ക് വെച്ചിരുന്നു. പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിക്കും. ഭാര്യ: ബിന്ദു.
0 Comments