Ticker

6/recent/ticker-posts

വാതിൽ ചവിട്ടി പൊളിച്ച് വയോധികന് നേരെ ക്രൂര ആക്രമണം ബസ് കണ്ടക്ടർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :വാതിൽ ചവിട്ടി പൊളിച്ച് വയോധികന് നേരെ ക്രൂര ആക്രമണം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. പനയാൽ പാലത്തിങ്കാൽ ജോബി ജോൺസൺ 27 ആണ് അറസ്റ്റിലായത്. ചെറുവത്തൂർ പഴയ റെയിൽവെ ഗേറ്റിന് അടുത്തുള്ള കെട്ടിടത്തിലെ മുറിയിൽ താമസിക്കുന്ന കാസർകോട് കുമ്പടാജെ സ്വദേശി  കെ. കുഞ്ഞിമുഹമ്മദിന് 59നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 7.30 മണിയോടെയാണ് സംഭവം.ചെറുവത്തൂരിലെ താമസ സ്ഥലത്തെത്തിയ പ്രതിവാതിൽ ചവിട്ടി പൊളിച്ച ശേഷം അകത്ത് കയറി മരപ്പട്ടിക കൊണ്ടും പെയിൻ്റിംഗ് ബക്കറ്റ് കൊണ്ടും തലക്കും ശരീരമാസകലവും അടിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ കുഞ്ഞിമുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ നരഹത്യാ ശ്രമത്തിന് ചന്തേര പൊലീസ് കേസെടുത്തു. ഇന്ന്ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. കുഞ്ഞിമുഹമ്മദിൻ്റെ ബന്ധു സ്ത്രീയുമായി ജോബി ജോൺസണിൻ്റെ ബന്ധുവിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments