Ticker

6/recent/ticker-posts

പൊലീസുകാരനും നാട്ടുകാരനും കുത്തേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസ്, പ്രതികളെ പിടികൂടാനായില്ല

കാഞ്ഞങ്ങാട് :പൊലീസുകാരനും നാട്ടുകാരനും കുത്തേറ്റ സംഭവത്തിൽ വധശ്രമത്തിന് അടക്കം നിരവധി വകുപ്പുകൾ പ്രകാരം ബേഡകം പൊലീസ് കേസ് റജിസ്ട്രർ ചെയ്തു. സംഭവത്തിന് ശേഷം കത്തി വീശി ഇരുളിൽ മറഞ്ഞ
പ്രതികളെ പിടികൂടാനായില്ല.
 കാഞ്ഞിരത്തുംങ്കാൽ, കുറത്തികുണ്ടിൽ  ഇന്നലെ രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്
 അക്രമം നടത്തിയ യുവാക്കൾ രാത്രി തന്നെ കാട് കയറിയതായാണ് സംശയം.
ജിഷ്ണു ,വിഷ്ണു 
എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇവർ ഈ ഭാഗത്ത് അടുത്തിടെ താമസം വന്ന വരാണ്. ശരിയായ മേൽ വിലാസം ലഭ്യമായിട്ടില്ല.
ബീബുങ്കാൽ സ്വദേശി 
സരീഷിനാണ്
കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കാസർകോട് സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ
രാത്രി പതിനൊന്ന് മണിയോടെയാണ്
 സംഭവം . കൊറത്തി കുണ്ടിലെ ഫെമിന ടീച്ചറുടെ വീട്ടിലെത്തിയ പ്രതികൾ ബഹളം വെക്കുന്നതറിഞ്ഞെത്തിയ ബേഡകം എസ്.ഐ എൻ . രഘുനാഥനും പൊലീസ് പാർട്ടിക്ക് നേരെയും പ്രതികൾ കത്തി വീശി. ഇതിനിടെ സരിഷിന് വയറിൽ കുത്തേറ്റത്. ഇത്
തടയാൻ ശ്രമിച്ച 
ബേഡകം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ
സൂരജിന്
താടിക്ക് വെട്ടേറ്റു.
 കൈകളിൽ കത്തി കെട്ടിയാണ് ഇവർ അക്രമം നടത്തിയത്.
പൊലീസിനോ നാട്ടുകാർക്കോ ഇവരെ കീഴ്പ്പെടുത്താൻ സാധിച്ചില്ല. കത്തി വീശി
ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഇവരെ പിടികൂടാനായി സ്ഥലത്ത് രാത്രി കൂടുതൽ പൊലീസ് എത്തിയെങ്കിലും ഇതിനോടകം പ്രതികൾ രക്ഷപ്പെട്ടു.
Reactions

Post a Comment

0 Comments