കാസർകോട്:പ്രധാനമന്ത്രിയുടെ പൊതു ഭരണ മികവിനുള്ള പുരസ്കാരം ജില്ലാ കലക്ടർ ന്യൂഡൽഹിയിൽ ഏറ്റുവാങ്ങും
ജില്ലയിലെ പരപ്പ ആസ്പിറേഷൻ ബ്ലോക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ്- 2024 ന് പരപ്പ ബ്ലോക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിവിൽ സർവീസ് ദിനമായ ഏപ്രിൽ 21 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ അവാർഡ് ഏറ്റുവാങ്ങും. പരപ്പ ആസ്പിറേഷനൽ ബ്ലോക്കിൽ ദേശീയ ശ്രദ്ധ നേടുന്ന വിധം വിവിധ മേഖലകളിൽ നടപ്പിലാക്കിയ മികച്ച പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്
മികച്ച ആസൂത്രണത്തിൽ വികസന ക്ഷേമപ്രവർത്തന ത്തിലെ വിടവുകൾ കണ്ടെത്തി പരിഹരിച്ച് പരപ്പ ബ്ലോക്ക് നിർണായകമായ നേട്ടമാണ് കൈവരിച്ചത്. 264 ആസ്പിറേഷൻ ബ്ലോക്കുകളിൽനിന്നാണ് പൊതു ഭരണ മികവിനുള്ള ഒന്നാം സ്ഥാനം പരപ്പ ബ്ലോക്ക് നേടിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം .ലക്ഷ്മി നേതൃത്വത്തിൽ ഭരണസമിതി നൽകിയ പിന്തുണയ്ക്കും കഠിനാധ്വാനത്തിനും ജില്ലാ കലക്ടർ നന്ദി പറഞ്ഞു. ബ്ലോക്ക് പരിധിയിലെ
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. രവി ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ
പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്
കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. നാരായണൻ
കൊടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ എന്നിവരുടെ നേതൃത്വത്തിൽ നൽകിയ പിന്തുണയ്ക്കും ജില്ലാ കലക്ടർ നന്ദി അറിയിച്ചു .
എല്ലാ ജില്ലാതല ബ്ലോക്ക് തല ഉദ്യോഗസ്ഥർക്കും പ്രത്യേകം നന്ദി. ജില്ലാ പ്ലാനിങ്ഓഫീസർ ടി. രാജേഷിനും ടീമിനും കലക്ടർ നന്ദി അറിയിച്ചു.
സുതാര്യവും
സമയബന്ധിതവുമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ
മികവുറ്റ പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രിയുടെ പുരസ്കാരത്തിന് പരപ്പയെ അർഹമാക്കിയത് .
ആരോഗ്യം സാമൂഹികക്ഷേമം കൃഷി സംരംഭകത്വ വികസനം ഗോത്രവർഗ്ഗ മേഖലയിലെ ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. കാസർകോട് ജില്ലാ കലക്ടറായി കെ. ഇമ്പശേഖർ ചുമതല ഏറ്റതിനുശേഷം ജില്ലയ്ക്ക് ലഭിക്കുന്ന അഞ്ചാമത്തെ പുരസ്കാരവും ആദ്യത്തെ ദേശീയ പുരസ്കാരവും ആണ് പ്രധാനമന്ത്രിയുടെ പൊതു ഭരണ മികവിനുള്ള 2024 അവാർഡ്. വനിത ശിശു വികസന വകുപ്പിന്റെ മികച്ച ജില്ലാ കലക്ടർ പുരസ്കാരം സാമൂഹികനീതി വകുപ്പിന്റെ ജില്ലാ ഭരണകൂടത്തിനുള്ള പുരസ്കാരം 2024 ലോകസഭ തെരഞ്ഞെടുപ്പിൽ നവീന ആശയങ്ങൾ അവതരിപ്പിച്ച മികച്ച തെരഞ്ഞെടുപ്പ് ഓഫീസർക്കുള്ള പുരസ്കാരം
0 Comments