കാഞ്ഞങ്ങാട് :കണ്ണൂര്‍ സര്‍വകലാശാല ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്‌സാപ്പ് വഴി ചോര്‍ത്തിയ സംഭവത്തിൽ പാലക്കുന്ന് ഗ്രീന്‍വുഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിൻസിപ്പാൾ പി. അജേഷിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. സർവകലാശാല റജിസ്ട്രാർ പൊ.വി.എ. വിൽസൻ്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാർച്ച് 17 മുതൽ ഏപ്രിൽ 3 വരെയുള്ള കാലയളവിൽ സർവക ലാശാല യൂണിവേഴ്സിറ്റി നടത്തി വരുന്ന ബി. സി. എ 6 സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രീൻ വുഡ് കോളേജിലേക്ക് ഇമെയിൽ വഴി അയച്ചു കൊടുത്തത് കോളേജ് പ്രിൻസിപ്പളായ പ്രതിരഹസ്യ സ്വഭാവം സൂക്ഷിക്കാതെ ചോദ്യപേപ്പറിലെ ചോദ്യങ്ങൾ പരീക്ഷക്ക് മുൻപെ പരസ്യപ്പെടുത്തി സർവകലാശാലയുടെ വിശ്വാസ്യതയെയും നിലനിൽപ്പിനെയും ബാധിക്കുന്നതരത്തിൽ സർവകലാശാലയോട് വിശ്വാസവഞ്ചനയും ചതിയും ചെയ്തെന്നാണ് കേസ്. ഭാരതീയ ന്യായ സൻഹിത ബി. എൻ . എസ് 2 o3-316 (4), 318(4) വകുപ്പനുസരിച്ചാണ് കേസ്. കേസിൻ്റെ അന്വേഷണം ബേക്കൽ എസ്.ഐ എം. സതീശനെ ഏൽപ്പിച്ചു. എസ്. ഐയുടെ നേതൃത്വത്തിൽ ഇന്ന് ഗ്രീൻ വുഡ് കോളേജിലെത്തിയ പൊലീസ് ആവശ്യമായ രേഖകൾ പരിശോധിച്ചു. സർവകലാശാലയിൽ നിന്നും ഇമെയിൽ വഴി ചോദ്യപേപ്പർ എ ത്തിയ കോളേജിൻ്റെ കംപ്യൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് വിദഗ്ധ പരിശോധനക്കയക്കുമെന്ന് പൊലീസ്, ഉത്തരമലബാറിനോട് പറഞ്ഞു. ഹാജർ രേഖകൾ ഉൾപെടെ പൊലീസ് പരിശോധിച്ചു. പ്രിൻസിപ്പാളിനെ കണ്ടെത്താനായില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുള്ളത്.
0 Comments