കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന ലോട്ടറി സ്റ്റാൾ ജീവനക്കാരൻ മരിച്ചു.മാവുങ്കാൽ ശിവജി നഗറിൽ താമസിക്കുന്ന എം.നാരായണൻ 57 ആണ് മരിച്ചത്. പ്രമേഹത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മാവുങ്കാൽ ഗുരുവായൂരപ്പൻ ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായിരുന്നു.നേരത്തെ കാഞ്ഞങ്ങാട് നഗരത്തിൽ വൻകിട കമ്പനികളുടെ ഓഡിയോ സിഡി സ്ഥാപനം നടത്തിയിരുന്നു.
ഭാര്യ: കെ.ഉഷ.
മകൻ: അശ്വിൻ നാരായണൻ.
സഹോദരൻ: വെങ്കിടേഷ്.
ചെമ്മട്ടംവയൽ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
0 Comments