കാസർകോട്:യുവതിയെയും അംഗപരിമിതനായ മകനെയും ആക്രമിക്കുകയും മകനെ കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതി പിടിയിൽ. അംഗറിമൂടിലെ റസാഖ് 31 ആണ് പിടിയിലായത്. കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്'. കമ്പാർ കാനടുക്കത്ത കുസുമ, മകൻ ദിനേശയെയുമാണ് ആക്രമിച്ചത്. മാതാവിനെ മർദ്ദിക്കുകയും മകനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമിച്ചതായാണ് കേസ്. കഴിഞ്ഞ 2 ന് രാത്രി 11 നാണ് സംഭവം. മകൻ്റെ മോട്ടോർ സൈക്കിൾ എടുത്ത് കൊണ്ട് പോയി നശിപ്പിച്ചത് ചോദ്യം ചെയ്തതിനാണ് അക്രമമെന്ന് കുസുമപ രാതിയിൽ പറഞ്ഞു. പ്രതിക്കെതിരെ നേരത്തെ അടിപിടി, നരഹത്യാ ശ്രമകേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
0 Comments