Ticker

6/recent/ticker-posts

മുഖം മൂടി ധരിച്ചെത്തിയ ആൾ ബോർഡിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി സി.സി.ടി.വി ദൃശ്യം പുറത്ത്

കാഞ്ഞങ്ങാട് :മുഖം മൂടി ധരിച്ചെത്തിയ ആൾ ബോർഡിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. കഴിഞ്ഞ ദിവസം രാത്രി ഹോസ്ദുർഗ് കടപ്പുറത്താണ് സംഭവം. ഒരു രാഷ്ട്രീയ പാർടിയുടെ ബോർഡിനാണ് അജ്ഞാതൻ മുഖം മൂടി ധരിച്ചെത്തി ബോർഡിന് തീ കൊളുത്തിയത്. ഇതിന് ശേഷം യുവാവ് ഓടി മറയുന്നത് ദൃശ്യത്തിലുണ്ട്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച ബോർഡായിരുന്നു ഇത്. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്. നാട്ടിൽ ലഹളയുണ്ടാക്കാൻ അജ്ഞാതൻബോധപൂർവം ബോർഡ് കത്തിച്ചെന്നാണ് കേസ്.
Reactions

Post a Comment

0 Comments