Ticker

6/recent/ticker-posts

പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചു പിക്കപ്പ് കസ്റ്റഡിയിൽ ഒരാൾ അറസ്റ്റിൽ

നീലേശ്വരം :പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെ തുടർന്ന് പിക്കപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. മടിക്കൈ തെക്കൻ ബങ്കളത്ത് ആണ് മാലിന്യം നിക്ഷേപിച്ചത്. ഇവിടെ നിന്നും മുഹമ്മദ് കുഞ്ഞിയെ 63 നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. പകർച്ചവ്യാധിയുണ്ടാകുമെന്നറിഞ്ഞു കൊണ്ട് മാലിന്യം പൊതു ഇടങ്ങളിൽ തള്ളിയതിന് കേസെടുത്തു.
Reactions

Post a Comment

0 Comments