കാഞ്ഞങ്ങാട്: പള്ളിക്കര ചൊവ്വാഴ്ച്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റില്‍ പുളിമരം കടപുഴകി വീണ് വീട് തകർന്നു. വീടിന്റെ മേല്‍ക്കുര പൂർണമായി തകര്‍ന്നു. പൂച്ചക്കാട് മെട്ടംച്ചിറയിലെ ജാനകിയുടെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ആളപായമില്ല. വീടിനോട് ചേർന്നുള്ള അരി മില്ലും തകർന്നു. ചിത്താരി മുക്കൂടിലും വീടുകൾക്ക് നാശനഷ്ടമുണ്ടായി. എം. എ. സുബൈറിൻ്റെ വീടിന് നാശനഷ്ടമുണ്ടായി. മറ്റ് ചില വീടുകൾക്കും നാശനഷ്ടമുണ്ട്.
0 Comments