കാഞ്ഞങ്ങാട് : വിഷുവിന് മടിക്കൈ കാരാക്കോട്ടെ സാബുവിൻ്റെ ജൈവ പച്ചക്കറി കൃഷി റെഡി. ഒന്നര ഏക്കർ സ്ഥലത്ത് നിറയെ പച്ചക്കറി കൃഷിയാണ്. 20 ക്വിൻ്ൽ വിവിധ പച്ചക്കറികൾ പറിച്ച് വിൽപ്പനക്കായി സ്റ്റോക്ക് ചെയ്ത് വച്ചിരിക്കുകയാണ്. ഏഴ് ക്വിൻ്റൽ വിൽപ്പന നടത്തി. ബാക്കിയുള്ള വ പൂർണമായും വിഷുവിനോടടുത്ത് വിളവെടുക്കും. പയർ, വെണ്ട, കക്കിരി, വെള്ളരി, മത്തൻ, കുമ്പളം, കൂർക്ക, ചോളം, വഴുതന ഉൾപ്പെടെ എല്ലാ തരം പച്ചക്കറികളുമുണ്ട്. പൂർണമായും ജൈവ പച്ചക്കറി കൃഷിയാണ് ചെയ്തത്. മുൻകാലങ്ങളിൽ 12 ഏക്കർ സ്ഥലത്ത് വരെ കൃഷി ചെയ്തിരുന്നു. വെള്ളം കയറുന്നതിനാൽ ഈ വർഷം വീടിനോട് ചേർന്ന് ഒന്നര ഏക്കറിൻ മാത്രം കൃഷി നടത്തുകയായിരുന്നു. വിപണിയിൽ പ്രശ്നമില്ലെന്ന് സാബു പറയുന്നു. കർഷകശ്രീ അവാർഡും അക്ഷയശ്രീ അവാർഡും ലഭിച്ചിട്ടുണ്ട്. ജോലിക്കാരെ കിട്ടാത്തതിനാൽ തനിച്ചാണ് കൃഷി ചെയ്യുന്നത്.
0 Comments