Ticker

6/recent/ticker-posts

ഭർതൃമതിയെ ആക്രമിച്ച് കാർ തകർത്ത കേസിൽ യുവാവ് റിമാൻ്റിൽ

കാസർകോട്:ഭർതൃമതിയെ ആക്രമിച്ച് കാർ തകർത്തെന്ന കേസിൽ യുവാവ് റിമാൻ്റിൽ. കുമ്പള
ആരിക്കാടി, കുന്നിലെ
നവാബി 35നെയാണ് റിമാൻ്റ് ചെയ്തത്.
കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറാണ് യുവാവിനെ
അറസ്റ്റ് ചെയ്തത്‌.
ആരിക്കാടി, ഓൾഡ് റോഡിലെ 40 കാരിയുടെ
പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്. ഏപ്രിൽ മൂന്നിനു
രാത്രി പരാതിക്കാരിയുടെ വീട്ടിൽ
അതിക്രമിച്ചു കയറിയ പ്രതി കയ്യേറ്റം
ചെയ്യുകയും അസഭ്യം പറയുകയും
ചെയ്ത‌തായും പരാതിയിൽ പറയുന്നു.
ഇതിന്റെ തുടർച്ചയായി ഞായറാഴ്ച രാത്രി
പരാതിക്കാരിയുടെ വീട്ടുമുറ്റത്തു
നിർത്തിയിരുന്ന കാർ അടിച്ചു തകർത്തതായാണ് കേസ്. യുവതി വിവാഹമോചന കേസ് കൊടുത്ത വിരോധത്തിൽ ഭർതൃ ബന്ധുവായ യുവാവ് അക്രമിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments