കാഞ്ഞങ്ങാട്: ഭക്ഷ്യവിഷ ബാധയെ തുടർന്ന് വയറിളക്കവും, ഛർദ്ദിയും അനുഭവപെട്ട് നൂറിലേറെ പേർ ചികിൽസ തേടി. പനത്തടി പെരുതടിയിലെ ഉൽസവ പറമ്പിൽ നിന്നും ഐസ്ക്രീം കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയുണ്ടായതെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. രണ്ട് ദിവസങ്ങളിലായാണ് കുട്ടികളും സ്ത്രീകൾ അടക്കമുള്ള വരാണ് പൂടംകല്ല് താലൂക്ക് ആ ശുപത്രിയിലും, പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും മറ്റ് സ്വകാര്യ ആശു പത്രികളിലുമായി ചികിത്സ തേടിയത്. ചികിൽസ തേടിയ വരിൽ കൂടുതലും കുട്ടികളാണ്. ചൊവ്വാഴ്ചയും ഇന്നലെ രാവിലെ മുതൽ 114 ഓളം പേർ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ എത്തി. പഞ്ചായത്ത്അധികൃതരും ആരോ ഗ്യവകുപ്പും ഐസ്ക്രീം വിൽ പ്പന നടത്തിയ ഐസ്ക്രീം നിർമ്മാണ സ്ഥാപനത്തിൽ ഉൾപ്പെടെ പരിശോധന നടത്തി.
0 Comments