കാഞ്ഞങ്ങാട്: പടന്നക്കടപ്പുറം ബീച്ചാരക്കടപ്പുറത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ എം. ജയൻ-വി. വി. സുമിത്ര ദമ്പതികളുടെ മകൾ ജയശ്രീ ക്രോൺ ഡിസീസ് എന്ന ഉദര സംബന്ധമായ അസുഖം കാരണം കഴിഞ്ഞ പത്ത് വർഷകാലമായി ചികിത്സയിലാണ് . 25വയസ് മാത്രം പ്രായമുള്ള നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ജയശ്രീയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ ഭാരിച്ച സാമ്പത്തികം ആവിശ്യമാണ്. ജയശ്രീയുടെ കുടുംബത്തെ സംബന്ധിച്ച് ഭാരിച്ച സാമ്പത്തിക ബാധ്യത താങ്ങാൻ പറ്റാത്ത നിസ്സഹായ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ പ്രദേശത്തെ മുഴുവൻ ആളുകളെയും, സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ ചെയർമാനും, ഷെരീഫ്മാടാപ്പുറം കൺവീനറും, കെ. വി. അമ്പുകുഞ്ഞി ട്രഷററും ഖലീഫ ഉദിനൂർ കോർഡിനേറ്ററുമായി ജയശ്രീ ചികിത്സാ സഹായ കമ്മിറ്റി രൂപീകരച്ചിരിക്കുകയാണ്. ചികിത്സാ കമ്മിറ്റിയുടെ ഉദ്ഘാടനം വലിയപറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശ്യാമള നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പണ്ട്യല അധ്യക്ഷത വഹിച്ചു. കെ. റാഷിദ്, സി. നാരായണൻ, പി. വി. രാമകൃഷ്ണൻ, പി. വി. ഷാജു എന്നിവർ സംസാരിച്ചു.പി. വി. രാജൻ സ്വാഗതം പറഞ്ഞു.
വിദ്യാർഥിനിയെ സഹായിക്കാൻ താല്പര്യമുള്ള സുമനസ്സുകൾ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലേക്ക് കഴിയുന്ന സഹായം അയച്ചു കൊടുക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Google Pay
👇🏻
8137095929
JAYASREE
ബാങ്ക് അക്കൗണ്ട്
👇🏻
JAYASREE
CHIKILSA SAHAYA COMMITTEE
KERALA GRAMEEN BANK
VALIYAPARAMBA
A/C No: 40433101047673
0 Comments