Ticker

6/recent/ticker-posts

സ്പെയിനിലെ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ പി ജിക്ക് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി നാല് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :സ്പെയിനിലെ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ പി ജിക്ക് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ നാല് പേർക്കെതിരെ പൊലീസ് കേസ്. പരപ്പ മൂ ലോത്തും കുന്നിലെ ചന്ദ്രൻ പൈക്കയുടെ പരാതിയിൽ ബീഹാർ സ്വദേശി വിവേക് കുമാർ, ഡൽഹി സ്വദേശികളായ അർച്ചന ഗൗതം, രാഹുൽ ഗൗതം, എ.കെ. പുഷ്പ എന്നിവർക്കെതിരെയാണ് കേസ്. 2023,24വർഷങ്ങളിലായി 14 ലക്ഷം രൂപയാണ് നൽകിയത്. സീറ്റ് ശരിയാക്കാത്തതിനാൽ പത്ത് ലക്ഷം രൂപ തിരികെ നൽകി. ബാക്കി 4 ലക്ഷം തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. സൽമാൻസ യൂണിവേഴ്സിറ്റിയിൽ പരാതിക്കാര
ൻ്റെ മകന് അഡ്മിഷൻ ശരിയാക്കി നൽകാമെന്നായിരുന്നു വാഗ്ദാനം.
Reactions

Post a Comment

0 Comments