Ticker

6/recent/ticker-posts

ഓട്ടോ ഡ്രൈവറെ കൊന്ന് മൃതദേഹം കിണറിൽ തള്ളിയ കേസിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ

കാസർകോട്: ഓട്ടോ ഡ്രൈവറെ കൊന്ന്  മൃതദേഹം കിണറിൽ തള്ളിയ കേസിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. 
മംഗളൂരു  മുൾക്കി സ്വദേശി മുഹമ്മദ്  ഷെരീഫ് 54 വധകേസിലാണ് പ്രതി പൊലീസ് കസ്റ്റഡിയിലായത്. 
കർണാടക സ്വദേശിയാണ് മഞ്ചേശ്വരം പൊലീസിൻ്റെ കസ്റ്റഡിയിലുള്ളത്.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
വ്യാഴാഴ്ച രാത്രിയാണ്
മംഗളൂരു സ്വദേശി 
മുഹമ്മദ് ഷെരിഫിനെ
മഞ്ചേശ്വരം , കുഞ്ചത്തൂരിലെ 
ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച കണ്ടെത്തിയത്. മൃതദേഹത്തിൽ തലയിലും
കൈക്കും മറ്റ് ശരീരഭാഗങ്ങളിലും നിരവധി വെട്ടേറ്റ മുറിവുകൾ കണ്ടെത്തിയിരുന്നു.  മഞ്ചേശ്വരം മഹാലിംഗേശ്വര അഡ്കപള്ളയിലെ കിണറിൽ  രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
 മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹം  പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു.  ഷരീഫിനെ കാണാത്തതിനെ തുടർന്ന് മംഗലാപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ നാട്ടുകാർ കിണറിൻ്റെ കരയിൽ ചോരപ്പാടുകൾ കണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.  കിണറിന് സമീപം ഓട്ടോറിക്ഷയും കണ്ടെത്തിയിരുന്നു.
Reactions

Post a Comment

0 Comments