നീലേശ്വരം : റെയിൽവെ മേൽപ്പാലത്തിന് സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. പള്ളിക്കര മേൽപ്പാലത്തിന് നൂറ് മീറ്റർ മാറിയാണ് ഇന്ന് വൈകീട്ട് അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. 55 വയസ് പ്രായം തോന്നിക്കും. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. പോക്കറ്റിൽ 210 രൂപ മാത്രമാണുണ്ടായിരുന്നത്. കാലുകൾക്കാണ് പരിക്ക്. ട്രാക്കിലൂടെ നടന്ന് പോകുന്നത് സ്ത്രീകണ്ടിരുന്നതായും ലോക്കോ പൈലറ്റ് ഹോണടിച്ചിരുന്നതായും പറയുന്നുണ്ട്. വിവരം അറിയുന്നവർ നൽകണമെന്ന് നീലേശ്വരം പൊലീസ് പറഞ്ഞു. റെയിൽവെ പൊലീസും സ്ഥലത്തെത്തി.
0 Comments