പൂരോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് അജാനൂർ കടപ്പുറം കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ തൃക്കൊടിയേറ്റം നടന്നു. ക്ഷേത്ര പ്രധാന സ്ഥാനികൻ അമ്പാടി കാർണർ നിർവഹിച്ചു.
വെടിക്കെട്ട് ഒഴി വാക്കിയും ലഹരിക്കെതിരേയുള്ള നിലപാട് കടുപ്പിച്ചുമാണ് ഇത്തവണത്തെ പൂരോത്സവം. രാവിലെ 7.30-ന് തൃക്കൊടിയേറ്റത്തോടെ ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന പൂരോത്സവമാണ് തുടങ്ങിയത്. രാവിലെ 11-ന് നടക്കുന്ന സാംസകാരിക സമ്മേളനം ഡി.വൈ എസ്.പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്യും. വത്സൻ പിലിക്കോട് പ്രഭാഷണം നടത്തും.വൈകുന്നേരം ബത്തേരിക്കൽ അയ്യപ്പഭജനമഠ പരിസരത്തുനിന്ന് കലവറ ഘോഷയാത്ര ഉണ്ടാകും.
ഉത്സവ ദിനങ്ങളിൽ വൈകുന്നേരം
6.45-ന് സന്ധ്യാമേളവും രാത്രി എട്ടിന് ഉത്സവം എഴുന്നള്ളത്തും ഒൻപതിന് അന്നപ്രസാദ വിതരണവും നടക്കും. സാസ്കാരിക പരിപാടിയിൽ മൂന്നിന് രാത്രി ഒൻപതിന് കൈകൊട്ടിക്കളി, തിരുവാതിരക്കകളി, അഞ്ചിന് രാത്രി 10-ന് ആർട്‌സ് നൈറ്റ്, ആറിന് രാത്രി 10-ന് ഗാനമേള, എട്ടിന് രാത്രി 10-ന് നൃത്തനൃത്യങ്ങൾ, ഒൻപതിന് രാത്രി 10-ന് ഗാനമേള എന്നിവ ഉണ്ടാകും. ആറിന് രാവിലെ 10-ന് മഹിളാസമ്മേളനം നടക്കും.ഹോസ്‌ദുർഗ് ഇൻസ്പെക്ടർ പി. അജിത്കുമാർ ഉദ്ഘാടനം ചെയ്യും. വിജയലക്ഷ്മി കരിവെള്ളൂർ പ്രഭാഷണം നടത്തും. ഏഴിന് രാവിലെ 10-ന് ശാക്തേയ ആരാധന എന്ന വിഷയത്തിൽ വ്യാസൻ പ്രഭാഷണം നടത്തും.തുടർന്ന് സ്കോളർഷിപ്പ് വിതരണവും വലക്കാർക്കുള്ള ആദരവും നടക്കും.ക്ഷേത്ര പ്രധാന സ്ഥാനികൻ അമ്പാടി കാരണവർ നിർവ്വഹിക്കും പത്തിന് രാവിലെ ആറിന് പൂരം കൂളി വൈകുന്നേരം അഞ്ചിന് ആറാട്ട് രാത്രി പത്തിന് കൊടിയിറക്കം.
0 Comments