Ticker

6/recent/ticker-posts

ഭാര്യാ മാതാവിൻ്റെ കുളിരംഗം മൊബൈലിൽ ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :ഭാര്യാ മാതാവ് കുളിക്കുന്നത് മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച യുവാവിനെ രാജപുരം അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കാഞ്ഞങ്ങാട്ടേക്ക് കൊണ്ട് പോയി. രാജപുരം പൊലീസ് പരിധിയിലെ  35 കാരനാണ് അറസ്റ്റിലായത്. ഐ ടി ആക്ട് ഉൾപെടെയുള്ള വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയുടെ പേരിൽ കേസ് റജിസ്ട്രർ  ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്. പ്രതിയുടെ വീട്ടിൽ നിന്നും
20 കിലോമീറ്റർ ദൂരെയാണ് പ്രതിയുടെ ഭാര്യാവീട്. ഭാര്യാവീട്ടിലെത്തിയ പ്രതി അറുപത് വയസ് പ്രായമുള്ള ഭാര്യാ മാതാവ് കുളിക്കുന്നത് ചിത്രീകരിക്കുകയായിരുന്നു. പ്രതി ക്യാമറ കുളിമുറിയിൽ ഒളിപ്പിച്ചാണോ പകർത്തിയതെന്ന് വ്യക്തമായിട്ടില്ല. കുളിക്കുന്ന രംഗം പ്രതിഭാര്യാ മാതാവിൻ്റെ മൊബൈൽ ഫോണിലേക്ക് അയച്ചു കൊടുത്ത് യൂടുബിലിടുമെന്ന് ഭീഷണിപ്പെടുത്തി. അപ്പോൾ മാത്രമാണ് വീട്ടമ്മ സംഭവം അറിയുന്നത്. തുടർന്ന് വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments