Ticker

6/recent/ticker-posts

എം.ഡി.എം.എ ഉപയോഗിച്ചതായി ആരോപിച്ച് യുവാക്കളെ ആക്രമിച്ചു നാല് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :എം.ഡി.എം.എ ഉപയോഗിച്ചിട്ടുണ്ടെന്ന് ആരോപിച്ച് യുവാക്കളെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കള്ളാർ സ്വദേശികളായ ലോറൻസ് ഷാജി 20,റിയോനിൽ ഡിസൂസ 20 എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8 ന് നെല്ലിക്കാട്ടാണ് സംഭവം. നാല് പേർ തടഞ്ഞു നിർത്തി എം. ഡി.എം എ ഉപയോഗിച്ചവരാണെന്ന് പറഞ്ഞ് മുഖത്തടിക്കുകയും നെഞ്ചിൽ ഇടിക്കുകയും മദ്യ കുപ്പി എടുത്ത് കുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് യുവാക്കൾ പൊലീസിൽ പരാതി നൽകിയത്. എം.ഡി.എം.എ ഉപയോഗിച്ച് വരികയാണെന്ന് തെറ്റിദ്ധരിച്ചാണ് അക്രമിച്ചതെന്നും പരാതിക്കാർ പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments