കാഞ്ഞങ്ങാട് :യുവാവിനെ റോഡിൽ
പരിക്ക് പറ്റി മരിച്ച
നിലയിൽ കണ്ടെത്തി. മാലോം കോട്ടഞ്ചേരി മണിയറയിലെ മുരണയുടെ മകൻ എം. രാഘവൻ 39 ആണ് മരിച്ചത്. ബളാൽപാത്തിക്കര ചുള്ളി റോഡിലാണ് പരിക്കേറ്റ നിലയിൽ കണ്ടത്. ഇന്നലെ രാത്രി 10.30 മണിയോടെയാണ് കണ്ടത്.
ആംബുലൻസിൽ
പൂടംകല്ല് താലൂക്കാശുപത്രിയിലെത്തിച്ച് ഡോക്ടർ പരിശോധിച്ചതിൽ മരണം സ്ഥിരീകരിച്ചു. അജ്ഞാത വാഹനം ഇടിച്ചാണോ പരിക്കേറ്റതെന്ന സംശയമുണ്ട്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. വിദഗ്ധ പോസ്ററ് മോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments