കാഞ്ഞങ്ങാട് : ഉറങ്ങാൻ കിടന്ന വീട്ടമ്മയെ കട്ടിലിൽ നിന്നും താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കള്ളാർ കൊട്ടോടിചമ്പക്കര രാജുവിൻ്റെ ഭാര്യ ത്രേസ്യാമ്മ 63യാണ് മരിച്ചത്. ഇന്ന് രാവിലെ 6.30 മണിയോടെ കിടപ്പ് മുറിയിൽ കട്ടിലിന് താഴെ വീണു കിടക്കുന്നത് കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാത്രി 10.30 ന് ഉറങ്ങാൻ കിടന്നതായിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments