Ticker

6/recent/ticker-posts

നടന്ന് പോകുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

നീലേശ്വരം നടന്ന് പോകുന്നതിനിടെ മോട്ടോർ ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. ചിറപ്പുറം ആലിൻ കീഴിലെ റിട്ടയേർഡ് വില്ലേജ് ഓഫീസർ കെ. കൃഷ്ണ‌ൻ നായരുടെ ഭാര്യ എറുവാട്ട് ഇ. ലീല 69 യാണ് മരിച്ചത്. ഇന്നലെ സന്ധ്യക്ക് 6.25 ന് ആലിൻകീഴിൽ മരമില്ലിനടുത്തു വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെ
ങ്കിലും രാത്രിയോടെ മരിച്ചു. നീലേശ്വരം ഭാഗത്ത് നിന്നും ഓടിച്ചു വന്ന
ബൈക്കാണിടിച്ചത്. ബൈക്ക് യാത്രക്കാരൻ്റെ പേരിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
 മക്കൾ: വിനോദ്, ബൈജു, പരേതയായ സുധ. മരുമക്കൾ: ഷീന, രാധിക. സഹോദരങ്ങൾ: മാധവി, ഓമന, സാവിത്രി, പത്മനാഭൻ (എസ് ഐ ആന്ധ്ര പോലീസ്), പരേതരായ കാർത്യായനി, കൃഷ്‌ണൻ നായർ.
Reactions

Post a Comment

0 Comments