കാഞ്ഞങ്ങാട് : ഒറ്റ നമ്പർ ചൂതാട്ടത്തിലേർപ്പെട്ട ഒരാളെ ഹോസ്ദുർഗ് പൊലീസ് പിടികൂടി. മൊബൈൽ ഫോണും 5000 രൂപയും പിടിച്ചു. ചന്തേര പൊലീസും ഒരാളെ പിടികൂടി. 6000 രൂപയും ഫോണും പിടിച്ചു. മഡ്ക്ക ചൂതാട്ടത്തിലേർപ്പെട്ട ആറ് പേരെ വെള്ളരിക്കുണ്ട് പൊലീസും പിടികൂടി.ബിരിക്കുളം ആർ.ടി.ഒ ഗ്രൗണ്ടിന് സമീപം ചൂതാട്ടത്തിലേർപ്പെട്ടവരാണ് പിടിയിലായത്. 44 60 രൂപ പിടിച്ചു. പെരിയങ്ങാനം, പാലാത്തടം തട്ട്, ബിരിക്കുളം, നെല്ലിയറ, മാലൂർ കയം , കിനാന്നൂർ സ്വദേശികളാണ് പിടിയിലായത്.
0 Comments