Ticker

6/recent/ticker-posts

അയൽവാസിയുടെ വീട്ടിലേക്ക് പോയ ശേഷം കാണാതായ ആൾ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :അയൽവാസിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ശേഷം കാണാതായ ആളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബളാൽ മരുതംകുളത്തെ
 ബാലൻ 55 ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഭാര്യ ചിറ്റയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ തൂങ്ങിമരിച്ചതായി കാണുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ആണ് അയൽവാസിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയത്. പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments