കാഞ്ഞങ്ങാട് :തെങ്ങുകൾ ഉൾപെടെ വെട്ടി നശിപ്പിച്ച പത്ത് പേർക്കെതിരെ കേസ്. ആവിക്കരയിലെ എ. ജയരാജൻ്റെ 65 പരാതിയിൽ പ്രിയേഷ് , അജീഷ്, അനീഷ് , റഫീഖ് ഉൾപെടെ പത്ത് പേർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. വീട്ടുമതിൽ, തെങ്ങ്, കവുങ്ങ്, പച്ചക്കറികൾ ഉൾപെടെ നശിപ്പിച്ചെന്നാണ് പരാതി. രാത്രി 11 നാണ് സംഭവം. മുൻ വിരോധമാണ് കാരണമെന്ന് ജയരാജൻ പറഞ്ഞു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
0 Comments