Ticker

6/recent/ticker-posts

വായനയാകട്ടെ ലഹരി സന്ദേശവുമായി കലാവേദി കാഞ്ഞങ്ങാട് സൗത്ത്

കാഞ്ഞങ്ങാട് :പുതുതലമുറയെ വായനയിലേക്ക് ആകർഷിക്കുന്നതിനും ലഹരി പോലുള്ള സാമുഹ്യ വിപത്തുകൾക്ക് എതിരെ വായനയാകട്ടെ ലഹരി എന്ന സന്ദേശമുയർത്തി ബോധവത്കരണ പരിപാടിയുമായി കലാവേദി കാഞ്ഞങ്ങാട് സൗത്ത് . ബാ ബായ്ക്കാലോ എന്നാണ് വായന കൂട്ടത്തിൻ്റെ പേര്. അൻപതോളം കുട്ടികളെയാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാക്കുന്നത്. എഴുത്തുകാരനും പ്രഭാഷകനുമായ സുകുമാരൻ പെരിയച്ചൂർ ഉദ്ഘാടനം നിർവ്വഹിച്ചു. കലാവേദി പ്രസിഡന്റ് അനിത ജയറാം അധ്യക്ഷത വഹിച്ചു .നിധീഷ് കടയങ്ങൻ മുഖ്യ പ്രഭാഷണം നടത്തി. മീറ , മണി അമ്പങ്ങാട്, ശ്യാമള ,ഉണ്ണികൃഷ്ണൻ കവ്വാൽ മാടം, ശ്രീജ സംസാരിച്ചു. പുസ്ത കൈമാറ്റവും നടന്നു .സമിതാ വിനയ് സ്വാഗതവും സൗമ്യ ദിവാകരൻ നന്ദി പറഞ്ഞു.


Reactions

Post a Comment

0 Comments