Ticker

6/recent/ticker-posts

മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കാഞ്ഞങ്ങാട്: എറണാകുളത്തെ ഹോസ്റ്റലിൽ ജീവനൊടുക്കിയ എംബിബിഎസ് വിദ്യാർത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.
ഉദിനൂർ തടിയൻ കൊവ്വലിലെ പി.പി. ചന്ദ്രന്റെയും തയ്യൽ തൊഴിലാളി ഗീതയുടെയും മകളായ പി.പി. അമ്പിളിയുടെ 24 മൃതദേഹമാണ് ഉദിനൂരിലെ വീട്ടിലെത്തിച്ചത്.
ഏപ്രിൽ 5 ന് രാത്രി 11 മണിയോടെ എറണാകുളത്തെ ഹോസ്റ്റൽ മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ നിലയിൽ കാണുകയായിരുന്നു. കൂട്ടുകാരികൾ പുറത്തുപോയ സമയത്താണ് സംഭവം. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു .
ഇന്ന് രാവിലെ കാലിക്കടവ് കരക്കേരുവിലെ പിതൃഗൃഹത്തി ലെത്തിച്ച മൃതദേഹം തടിയൻ കൊവ്വൽ കൈരളി ഗ്രന്ഥാലയത്തിൽ പൊതുദർശനത്തിന് ശേഷം തടിയൻ കൊവ്വലിലെ മാതൃഗഹത്തിലെത്തിച്ച് അന്ത്യകർമ്മങ്ങൾക്ക് ശേഷം സം സ്ക്കരിച്ചു.
 ഡി സിസി പ്രസിഡന്റ് പി. കെ. ഫൈസൽ, സിപിഎം നേതാവ് പി.സി. സുബൈദ, ചലച്ചിത്ര നടൻ പി.പി. കുഞ്ഞികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗമായ എം. സുമേഷ്, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉൾപെടെ നിരവധി പേർ അന്ത്യാജ്ഞലിയർപ്പിച്ചു.
Reactions

Post a Comment

0 Comments