Ticker

6/recent/ticker-posts

വിഷു തിരക്കിൽ മുങ്ങി കാഞ്ഞങ്ങാട് നഗരം

കാഞ്ഞങ്ങാട് : വിഷുവിന് തലേ ദിവസവും വിഷു തിരക്കിൽ നഗരം വീർപ്പ് മുട്ടി. വസ്ത്രങ്ങളും പച്ചക്കറികളും പടക്കങ്ങളും മറ്റ് ആവശ്യ സാധനങ്ങൾ വാങ്ങാൻ ഇന്നും നൂറ് കണക്കിനാളുകൾ നഗരത്തിലെത്തി. ദിവസങ്ങളായി നഗരത്തിൽ തിരക്കുണ്ട്. തിരക്ക് രാത്രി വരെ തുടർന്നു. ഏതാനും ദിവസങ്ങളായി നഗരത്തിൽ തിരക്കായിരുന്നു.വിഷുവിന് ഒറിജിനലിനെ വെല്ലുന്ന പ്ലാസ്റ്റിക് കൊന്ന പൂവും വിപണിയിലെത്തി. മൂന്ന് കുല പൂവിന് 75 രൂപയാണ് വില. അയൽ സംസ്ഥാനത്ത് നിന്നു മാണ് ഇത്തരം പൂക്കളെത്തുന്നത്. ഇത്തരം പൂക്കൾക്കും ആവശ്യക്കാരുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

Reactions

Post a Comment

0 Comments