Ticker

6/recent/ticker-posts

എക്സൈസ് പിന്തുടർന്നപ്പോൾ ഉപേക്ഷിച്ച സ്വിഫ്റ്റ് കാറിൽ ലക്ഷം രൂപയും സ്വർണാഭരണങ്ങളും നാല് ഫോണുകൾ ചുറ്റികകൾ തകർന്ന പൂട്ടും

കാസർകോട്:എക്സൈസ് പിന്തുടർന്നപ്പോൾ ഉപേക്ഷിച്ച സ്വിഫ്റ്റ് കാറിൽ ലക്ഷം രൂപയും സ്വർണം, വെള്ളി ആഭരണങ്ങളും നാല് ഫോണുകൾ ചുറ്റികകൾ തകർന്ന പൂട്ടും ഉൾപെടെ കണ്ടെത്തി.
ഇന്ന് പുലർച്ചെ ആദൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ  കെമു യൂണിറ്റിലെ പ്രിവന്റിവ് ഓഫിസർ എ. ബി. അബ്ദുള്ളയും പാർട്ടിയും വാഹന പരിശോധന നടത്തവെ കൈ കാണിച്ചു നിർത്താതെ പോയമാരുതി സ്വിഫ്റ്റ് കാറിലാണ് ദുരൂഹ സാഹചര്യത്തിൽ പണവും ആഭരണങ്ങൾ ഉൾപ്പെടെ കണ്ടെത്തിയത്. കാറിനെ
 പിന്തുടർന്നപോൾ മുള്ളേരിയ ബദിയടുക്ക റോഡിൽ  കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചു കാർതകർന്നു.  വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേർ ഇതോടെ ഇറങ്ങി ഓടി. വാഹനം പരിശോധിച്ചപോഴാണ് 140.6 ഗ്രാം സ്വർണ്ണാഭരണങ്ങൾ, 339.2 ഗ്രാം വെള്ളി, 101700 രൂപ, 4 മൊബൈൽ ഫോണുക ൾ, രണ്ടു ചുറ്റിക, പൊട്ടിയ പൂട്ട് രേഖകൾ ഉൾപെടെ
  കണ്ടെത്തിയത്. ഇവ മോഷ്ടിച്ചതാണെന്ന സംശയത്തിൽ  വാഹനവും മുതലുകളും ആദൂർ പൊലീസിന് കൈമാറി. കെമു പാർട്ടിയിൽ പ്രിവന്റിവ് ഓഫിസർമാരായ രാജേഷ്,മുഹമ്മദ്‌ കബീർ എന്നിവരും ഉണ്ടായിരുന്നു.സംഭവം നടന്ന ഉടൻ അസി. എക്സൈസ് കമ്മീഷനർ ജനാർദ്ദനൻ ഇടപെട്ടു. സ്കോഡിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന അജിഷിനൊപ്പം സംഭവ സ്ഥലത്ത് എത്തി.  ആദൂർ പോലീസ് സ്ഥലത്ത് എത്തി.ബദിയടുക്ക റെഞ്ച് ഇൻസ്‌പെക്ടറും സിവിൽ എക്സൈസ് ഓഫിസർമാരായ അലോക് ഗുപ്ത, ലിജിൻ എന്നിവരും സംഭവസ്ഥലത്ത് എത്തി. കർണ്ണാടകയിൽ കവർച്ച നടത്തി വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാറിൽ രക്ഷപെടുന്നനിടെ എക്സൈസിന്റെ വലയിൽ പെട്ടതാണെന്നാണ് കരുതുന്നത്. ആദൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments