കാസർകോട്: ജ്വല്ലറിയിൽ നിന്നുംജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ കാണാതായി. തിരോധാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെമ്മനാട് പരവനടുക്കത്തെ എം.ശരണ്യ 35 യെയാണ് കാണാതായത്. കാസർകോട് എമിറേറ്റ് ഗോൾഡിലെ ജീവനക്കാരിയാണ്. ഇന്നലെ രാവിലെ പതിവ് പോലെ ജോലിക്ക് പോയതായിരുന്നു. വൈകീട്ട് 5 മണിക്ക് ജോലികഴിഞ്ഞ് ജ്വല്ലറിയിൽ നിന്നും ഇറങ്ങിയതായിരുന്നു. ഇതിന് ശേഷം വീട്ടിലെത്തിയില്ലെന്നും കാൺമാനില്ലെന്നു മാണ് പരാതി. ഭർത്താവ് നൽകിയ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. വിവരം ലഭിക്കുന്നവർ മേൽപ്പറമ്പ പൊലീസിൽ അറിയിക്കണം.
0 Comments