കാഞ്ഞങ്ങാട് : അമ്പലത്തറകോട്ടപ്പാറ ടൗണിൽ കാറിടിച്ച ഓട്ടോ തലകീഴായി മറിഞ്ഞു. നിയന്ത്രണം വിട്ട കാർ പിന്നീട് റോഡരികിലെ മരത്തിലിടിച്ച് നിന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇന്ന് വൈകീട്ട് 2.45 മണിയോടെയാണ് അപകടം. ഓട്ടോ പാണത്തൂർ സംസ്ഥാന റോഡ് മധ്യത്തിലാണ് തല കീഴായി മറിഞ്ഞത്. ഓട്ടോ ഡ്രൈവർ വിനീഷിനാണ് പരിക്ക്. മാവുങ്കാൽ ആശുപത്രിയിലെത്തിച്ച ശേഷമാണ് മംഗലാപുരത്തേക്ക് കൊണ്ട് പോയത്. അമ്പലത്തറ എസ്.ഐ സുമേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
0 Comments