Ticker

6/recent/ticker-posts

പാറപ്പള്ളി മഖാം ഉറൂസിന് തുടക്കം

കാഞ്ഞങ്ങാട്:ഉത്തര കേരളത്തിലെ പ്രധാന തീർത്ഥാന കേന്ദ്രവും മതമൈത്രി പ്രതീകവുമായ  പാറപ്പള്ളി മഖാം ഉറൂസിന് ആരംഭം കുറിച്ചു. 21 ന് സമാപിക്കും. ആയിരക്കണക്കിന് ആളുകൾപങ്കെടുക്കുന്ന ഉറൂസിന് ആരംഭം കുറിച്ച് കൊണ്ട്സ്ഥലം ഖത്തീബ് മുനീർ ഫൈസി ഇർഫാനിയുടെ നേതൃ
ത്വത്തിൽ നടന്ന മഖാം പ്രാർത്ഥനക്ക് ശേഷം ചെയർമാൻ സ്വാലിഹ് വൈറ്റ് ഹൗസ് പതാക ഉയർത്തി.  സ്വലാത്ത് മജ്ലിസ് നടന്നു. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഉറൂസ് കാഞ്ഞങ്ങാട് സംയുക്ത ഖാസിയും സമസ്ത പ്രസിഡണ്ടുമായ  മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഹാജി കെ.അബൂബക്കർ  അധ്യക്ഷത വഹിച്ചു.മുനീർ ഫൈസി ഇർഫാനി ആ മുഖ പ്രഭാഷണവും നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യ പ്രഭാഷണം നടത്തി.  വ്യക്തികൾക്കും വിദ്യാർത്ഥികൾക്കു മുള്ള ഉപഹാരങ്ങൾ ചടങ്ങിൽ  ജിഫ്രി മുത്തുക്കോയ തങ്ങൾ വിതരണം ചെയ്തു. പാറപ്പള്ളി മഖാംമിൻ്റെയും ഔലിയാക്കളുടെ പാദസ്പർഷമേറ്റ സ്ഥലവും ഉറൂസിൻ്റെ ഒരു പഴയ കാല ഫോട്ടോവും ഒന്നാക്കി ഫ്രെയിം ചെയ്ത് അമ്പലത്തറയിലെ ഭിന്നശേഷിക്കാരനായ മുഹമ്മദ് കുഞ്ഞി ജമാ അത്ത് പ്രസിഡന്റിനെ ഏൽപ്പിച്ചത് ഉറൂസ് വേദിയിൽ ശ്രദ്ധേയയമായി. ഉറൂസിൻ്റെ ഭാഗമായി  ജില്ലാതല മാപ്പിളപ്പട്ട് മൽസരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികൾ ഉറൂസ് കമ്മിറ്റി ട്രഷർ മുനമ്പം പ്രകാശനം ചെയ്തു. കെ.എം. അബ്ദുൽ റഹിമാൻ, എ. എം. ബഷീർ പറക്കളായി, എ . ഉമ്മർ പാറപ്പള്ളി പി.അബ്ദുല്ല ഹാജി, ടി. കെ . ഇബ്രാഹിം, ലത്തീഫ് കാട്ടിപ്പാറ, ടി.കെ. റഫീഖ്  സംബന്ധിച്ചു.എം.കെ.ഹസൈനാർ കുണ്ടടുക്കം സ്വാഗതവും മുനമ്പം മുഹമ്മദ് ഹാജി നന്ദി പറഞ്ഞു. ഏപ്രിൽ 18 ന് വെള്ളിയാഴ്ച്ചമഗ് രിബ് നിസ്കാരത്തിനു ശേഷം  മജ്‌ലിസ്ന്നൂർ നടക്കും. ചെറുമോത്ത് ഉസ്താദ് (ബഷീർ ബാഖവി കീഴ്ശ്ശേരി) നേതൃത്വം നൽകും. രാത്രി 9 മണിക്ക് മുനീർ ഹുദവി വിളയിൽ മതപ്രഭാഷണം നടത്തും .
19ന് മഗ് രിബ് നിസ്കാരത്തിന്
 ശേഷം ബുർദ മജ്ലിസ് നടക്കും. അൽഹാഫിള് സ്വാദിഖ് അലി  അൽഫാളിലി ഉസ്താദ് ആൻ്റ് പാർട്ടി നേതൃത്വം നൽകും. തുടർന്ന് 9 മണിക്ക് പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തും. 20ന്ഞായറാഴ്ച വൈകുന്നേരം 5മണിക്ക് ജില്ലാതല മാപ്പിളപ്പാട്ട് മത്സരം നടക്കും. രാത്രി 8:30ന് സമാപന സമ്മേളനം നടക്കും.  സൈനുൽ ആബിദീൻ തങ്ങൾ അൽബുഖാരി കുന്നുംകൈ
ഉദ്ഘാടനം ചെയ്യും. അബൂബക്കർ അൽ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം
നടത്തും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, മുൻ പാറപ്പള്ളി ജമാഅത്ത് പ്രസിഡണ്ടുമാരായഎം. ഹസൈനാർ ഹാജി പറക്കളായി,  ടി .കെ . ഖാലിദ് പാറപ്പള്ളി, മുൻ മുദരീസ് ഹസ്സൻ അർഷദി  ആശംസകൾ നേർന്ന് സംസാരിക്കും. ഉറൂസ് കമ്മിറ്റി ചെയർമാൻ സ്വാലിഹ് വൈറ്റ് ഹൗസ് അധ്യക്ഷത വഹിക്കും .ഏപ്രിൽ 21ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മൗലൂദ് പാരായണവും കൂട്ടപ്രാർത്ഥനയും നടക്കും.   ശിഹാബുദ്ദീൻ അൽ അഹ്ദൽ തങ്ങൾ മുത്തന്നൂർ നേതൃത്വം നൽകും. വൈകുന്നേരം 4:30ന്  അന്നദാനം വിതരണം നടക്കും. അന്നദാന വിതരണത്തോടെ ഉറൂസ് പരിപാടികൾ സമാപിക്കുന്നില്ലെന്നും അന്നേദിവസം രാത്രി 9 മണിക്ക് നവാസ് പാലേരിയുടെ ഇസ്ലാമിക കഥാപ്രസംഗം നടക്കുമെന്നും ഉറൂസ് വേളയിൽ പാറപ്പള്ളി വലിയുല്ലാഹി നഗറിലേക്ക് എത്തുന്ന ആയിരങ്ങൾക്ക് നാരങ്ങ വെള്ളവും ചായയുംഭക്ഷണവും ഏർപ്പാട്ചെയ്തിട്ടുണ്ടെന്നും വാഹന ഗതാഗത്തിന് തടസ്സം നേരിടാതിരിക്കാൻ
വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിശാലമായ പാർക്കിംഗ്സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ
പറഞ്ഞു.
Reactions

Post a Comment

0 Comments