കാഞ്ഞങ്ങാട് :ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്ത് ദിവസം മുൻപ് മരിച്ച സൗത്ത് ചിത്താരിയിലെ ആദ്യ കാല മുസ്ലിം ലീഗ് സജീവ പ്രവർത്തകൻ കൂളിക്കാട് ഹസൈനാർ ഹാജിയുടെ ഭാര്യ ആയിഷ 62 യാണ് ഇന്ന് നിര്യാതയായത്. പരേതനായ ചെമ്മനംകുണ്ട് അബ്ദുറഹ്മാന്റെയും ഖദീജയുടെയും മകളാണ്. മക്കൾ : അഷറഫ്, ശരീഫ്, താഹിറ, നജ്മുന്നിസ മരുമക്കൾ : ഹസ്സൻ ബേക്കൽ, അഷറഫ് ചിത്താരി, ജാസ്മീൻ, സുഹറ സഹോദരങ്ങൾ : ഹസ്സൻ, ഉബൈദ്, ഹുസൈൻ, നഫീസ, ഷഹാർബാന, പരേതരായ സാലിഹ്, ഫാത്തിമ.
0 Comments