Ticker

6/recent/ticker-posts

രണ്ട് മാസം മുൻപ് കുവൈറ്റിലേക്ക് പോയ പരപ്പ സ്വദേശിയായ യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :രണ്ട് മാസം മുൻപ് കുവൈറ്റിലേക്ക് പോയ പരപ്പ സ്വദേശിയായ യുവാവിനെ കുവൈറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാരാട്ട് കൊമ്പനാടിയിലെ  രാജുവിന്റെ മകൻ ആദർശ് രാജു 25 ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കാസര്‍കോട് ജില്ലാ അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്നുവരുന്നു.രണ്ട് മാസം മുന്‍പാണ് ആദര്‍ശ് കുവൈറ്റിലെത്തിയത്. ഇവിടെ ഒരു വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. 
 അമ്മ ബിന്ദു.
 സഹോദരങ്ങൾ: അർജുൻ രാജു 
 കുവൈറ്റ് 
 ബിന്ദുജ നഴ്സ് കുവൈറ്റ്.
Reactions

Post a Comment

0 Comments