Ticker

6/recent/ticker-posts

സമയം രാത്രി രണ്ട് മണി ശബ്ദം കേട്ട് കണ്ണ് തുറന്നപ്പോൾ മുറിക്കുള്ളിൽ കള്ളൻ ഞെട്ടിവിറച്ച് വീട്ടമ്മ, അടുക്കള വാതിൽ ചവിട്ടി പൊളിച്ച നിലയിൽ

കാഞ്ഞങ്ങാട് :സമയം രാത്രി രണ്ട് മണി ശബ്ദം കേട്ട് കണ്ണ് തുറന്ന വീട്ടമ്മ കണ്ടത് വീട്ടിലെ മുറിക്കുള്ളിൽ കള്ളനെ. പുറത്ത് നിന്നും പട്ടി കുറച്ചതോടെ കവർച്ചക്കാരൻ പെട്ടന്ന് വീട്ടിൽ നിന്നും സ്ഥലം വിട്ടു. കൺമുന്നിൽ കള്ളനെ കണ്ട
 വീട്ടമ്മയുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ചെമ്മനാട് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന പരേതനായ നാരായണൻ്റെ ഭാര്യ കമലാക്ഷി 63നൽകിയ പരാതിയിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്ത് കവർച്ചസംഘത്തെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം ആരംഭിച്ചു. ഭർത്താവിൻ്റെ മരണശേഷം കമലാക്ഷിത നിച്ചാണ് വീട്ടിൽ താമസം. പുലർച്ചെ പടപട ശബ്ദം കേട്ടപ്പോൾ ഞെട്ടി ഉണർന്നപോൾ 
 തലയിൽ ടോർച്ച് കെട്ടി മുന്നിൽ നിൽക്കുന്ന കള്ളനെയാണ് കണ്ടത്. മുഖത്തേക്ക് ടോർച്ചടിച്ചതിനാൽ കള്ളന്റ  മുഖംവ്യക്തമായി കാണാനുമായില്ല. സ്വർണവും പണവും ആവശ്യപെട്ട് ഭീഷണി പെടുത്തുകയും കിടപ്പ് മുറിയിൽ വ്യാപകമായി തിരയുകയും ചെയ്തു. ഇതിനിടയിലാണ് അയൽവാസിയുടെ പട്ടി നിർത്താതെ കുരച്ചത്. പട്ടി കുരക്കുന്നതു കേട്ട് അയൽവാസികൾ പുറത്തെ
ലൈറ്റിട്ടു.
ഇതോടെ മോഷ്ടാവ് പെട്ടന്ന് ഇറങ്ങി പോവുകയായിരുന്നു. തുടർന്നാണ് അടുക്കള വാതിൽ ചവിട്ടി പൊളിച്ചതായി കണ്ടത്. രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തി. വീട്ടിലെ ബൾബുകൾ മോഷ്ടാക്കൾ ആദ്യം തന്നെ അഴിച്ചു വെച്ചിരുന്നു. ഒന്നിൽ കൂടുതൽ മോഷ്ടാ
ക്കൾ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്.
പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
Reactions

Post a Comment

0 Comments