കാസർകോട്:വിൽപ്പനക്ക് കൊണ്ട് വന്ന എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളകൊള ബയലിലെ സീനത്ത് ക്വാർട്ടേഴ്സിലെ റാഹിസ്28 ആണ് പിടിയിലായത്. മജൽ എന്ന സ്ഥലത്ത് വിൽപ്പനക്ക് കൊണ്ട് വന്ന 2.53 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. ഇന്ന് വൈകീട്ടാണ് പിടികൂടിയത്. മഞ്ചേശ്വരം എസ്.ഐ രതീഷ് ഗോപി സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് കുമാർ, അനൂപ്, സിവിൽ ഓഫിസർമാരായ
പ്രശോഭ്, സന്ദീപ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments