കാസർകോട്:വീട്ടിൽ നിന്നും താമസം മാറുന്ന സമയം യുവാവിൻ്റെ രണ്ടേകാൽ ലക്ഷം രൂപ അടങ്ങിയ ബാഗ് അടിച്ചു മാറ്റി. സംഭവത്തിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെല്ലിക്കുണ്ട് ബണ്ടിച്ചാൽ വീട്ടിൽ ബി.എസ്. റുഖ്നുദ്ദീൻ്റെ 28 പണമാണ് മോഷണം പോയത്. നെല്ലിക്കുന്നിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം വൈകീട്ട് നെല്ലിക്കുന്ന് കോളിൻ്റെ അടി എന്ന സ്ഥലത്തുള്ള വാടക വീട്ടിലേക്ക് മാറാൻ സാധനങ്ങൾ മാറ്റുന്നതിനിടെയാണ് പണം കാണാതായത്. മാറ്റാൻ കൂട്ടിയിട്ട വീട്ടുസാധനങ്ങൾക്കൊപ്പമാണ് പണമടങ്ങിയ ബാഗ് ഉണ്ടായിരുന്നതെന്ന് യുവാവ് പറഞ്ഞു.
0 Comments