കാസര്‍കോട്: പെരുമ്പള പാലത്തിനു മുകളില്‍ നിന്നും ചന്ദ്രഗിരിപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്കള പടിഞ്ഞാര്‍മൂല ബാഫഖി നഗറിലെ കെ.എം ഷരീഫിന്റെ മൃതദേഹമാണ് കണ്ട് കിട്ടിയത്. ഇന്നലെ രാവിലെയുവാവ് പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്ന് രാവിലെയും തുടര്‍ന്ന തിരച്ചിലില്‍ ഒമ്പതര മണിയോടെ പെരുമ്പള പാലത്തിനു സമീപത്ത് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
ചന്ദ്രഗിരിപ്പുഴയില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കെ.എം. ഷരീഫിന്റെ മൃതദേഹം കണ്ടെത്തിയത്.വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഷരീഫിന്റെ സ്‌കൂട്ടറും ചെരുപ്പും പാലത്തിനു മുകളില്‍ കാണപ്പെട്ടത്. ഇതോടെയാണ് ഷെരീഫ് പുഴയിലേക്ക് ചാടിയിരിക്കാമെന്ന സംശയം ഉയര്‍ന്നത്. സമീപത്തു മീന്‍ പിടിച്ചു കൊണ്ടിരുന്നവരും പുഴയിലേക്ക് എന്തോ വീഴുന്നതിന്റെ ശബ്ദം കേട്ടിരുന്നതായി പറഞ്ഞിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും,സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും തെരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനഃരാരംഭിച്ചപ്പോഴാണ് ചെരിപ്പും സ്‌കൂട്ടറും കണ്ടെത്തിയ പെരുമ്പള പാലത്തിന് സമീപത്തായി പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.കാസര്‍കോട് അഗ്‌നിരക്ഷാ സേനയിലെ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ഹര്‍ഷയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നീ നിലയങ്ങളിലെ സ്‌കൂബ ടൈവേഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി. എം. സതീശന്‍, കെ. വി. പ്രകാശന്‍, സ്‌കൂബ ഡൈവര്‍മാരായ ഇ. പ്രസീദ്, രാജേഷ് പാവൂര്‍, വരുണ്‍ ഗോപി, എച്ച്. ഉമേശന്‍, പി ജി ജീവന്‍, ജിജോ, ഹോം ഗാര്‍ഡ്മാരായ സോബിന്‍, ശ്രീജിത്ത് എന്നിവരും തിരച്ചലില്‍ പങ്കെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
0 Comments