കാഞ്ഞങ്ങാട് : സിബിഐ യിൽ പൊലീസ് സുപ്രണ്ടായി ബാഗ്ലൂർ യൂണിറ്റിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്ന കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപക്ക് പൊലീസ് സംഘടനകളുടെ നേതൃത്വത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ സ്നേഹോപഹരം നൽകി. ഉദ്ഘാടനംഅഡിഷണൽ എസ്.പിപി.ബാലകൃഷ്ണൻ നായർ നിർവ്വഹിച്ചു. ഡി.വൈ.എസ്പി മാരായ സി.കെ. സുനിൽ കുമാർ , ടി. ഉത്തംദാസ് , കെ.പി. ഒ എ സംസ്ഥാന നിർവ്വാഹക സമിതിയംഗം എം. സദാശിവൻ, ജില്ല വൈസ് പ്രസിഡന്റ് ശ്രീദാസ് , കെ പി എ ജില്ല സെക്രട്ടറി .എ.പി. സുരേഷ്, ബി.രാജ്കുമാർ, ആശംസകൾ അറിയിച്ചു. ജില്ല പ്രസിഡന്റ് ബി. രാജ്കുമാർ അധ്യക്ഷനായ ചടങ്ങിന് പി. രവീന്ദ്രൻ സ്വാഗതവും പി.വി. സുധീഷ് നന്ദി പറഞ്ഞു.
0 Comments